April 11, 2022
എഡ്മന്റണിലെ മലയാളികളുടെ സംഘടനയായ നോർത്ത് എഡ്മന്റൻ റീജിയൻ മലയാളി അസോസിയേഷനും( NERMA) കനേഡിയൻ ബ്ലഡ് സർവീസസും സംയുക്തമായി സംഘടിപ്പിച്ച രക്തദാന ഇവന്റ് മാർച്ച് 21-ന് Edmonton ARCA Banquet Hall- ൽ വച്ചു നടത്തുകയുണ്ടായി. നേർമയുടെ അംഗങ്ങളായ 25-ൽ പരം മലയാളികൾ ഈ രക്തദാനത്തിൽ പങ്കെടുത്തു.
എല്ലാ വർഷവും മാർച്ച് മാസത്തിലാണ് നേർമ സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷൻ ഇവന്റ് നടത്തപ്പെടുന്നത്. എഡ്മന്റൻ മലയാളികളുടെ ഇടയിൽ സാമൂഹ്യ പ്രതിബദ്ധത ഉളവാക്കുന്ന കാര്യങ്ങൾക്കാണ് എക്കാലവും ഊന്നൽ നൽകുന്നതെന്ന് നേർമ പ്രതിനിധികൾ അറിയിച്ചു. രക്തദാന ഇവന്റിൽ, നേർമ പ്രസിഡന്റ് അനൂപ് അബ്രഹാം രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കുകയും പബ്ലിക് റിലേഷൻസ് മാനേജർ വിനോ തോമസ് പങ്കെടുത്ത ഏവർക്കും നന്ദി പറയുകയും ചെയ്തു.