ആലപ്പുഴ: സംസ്ഥാനത്ത് ഏഴു മാസത്തിനിടെ 2,87,042 പേർ പേവിഷബാധയ്ക്കെതിരേ ചികിത്സ തേടി. പട്ടികടിയേറ്റവരെക്കാൾക്കൂ ടുതൽ പൂച്ചയു ടെ കടികൊണ്ടവരാണ് ആശു പത്രി കളെ സമീപിച്ചത്. 1,16,459 പേർ പട്ടികടിയേറ്റ് എത്തിയപ്പോൾ 1,70,583 പേർ പൂച്ചകടിയേറ്റു ചികിത്സക്കെത്തി. ദേശീയ പേ വിഷ നിയന്ത്രണപരിപാടിയു ടെ ഭാഗമായി 2021 ഏപ്രി ൽ മുതൽ ഒക്ടോബർ വരെയു ള്ള കണക്കു കൾ ഉദ്ധരിച്ച്ദേശീയ ആരോഗ്യ ദൗത്യ(എൻ.എച്ച്.എം.)ത്തിന്റേതാണ്റിപ്പോർട്ട്. ഏപ്രി ൽ മുതൽ സെപ്റ്റംബർ വരെയു ള്ള ആറു മാസത്തിനിടെ 93,156 പേർക്കാണ്സംസ്ഥാനത്ത് പട്ടികടിയേറ്റത്. ഒക്ടോബറോടെ 23,303 പേർക്കു കൂടി കടിയേറ്റു .
കന്നിമാസം കൂടുതൽപ്പേർ പട്ടിയു ടെ ആക്ര മണത്തിനിരയായെന്നു കണക്കു കൾ സൂ ചിപ്പിക്കു ന്നു . തെരു വുനായകൾക്കു പുറമെ വളർത്തു നായകളു ടെ കടിയേറ്റവരും ഇതിൽപ്പെടുന്നു . സംസ്ഥാനത്തെ 511 ആരോഗ്യ കേന്ദ്രങ്ങളിലൂടെ പേവിഷ പ്ര തിരോധ വാക്സിനും 41 ആരോഗ്യ കേന്ദ്രങ്ങളിലൂടെ സിറവും നൽകി . തിരു വനന്തപുരം ജില്ലയിലാണു കൂടുതൽപ്പേർക്ക് പട്ടികടിയേറ്റത്-16,702. വയനാട്ജില്ലയിലാണ് കുറവ്-3,598. പൂച്ചകടിയേറ്റു ചികിത്സതേടിയവർ കൂടുതൽ മലപ്പുറത്താണ്. 26,217 പേർ. കുറവ് ഇടുക്കിയിൽ-1,620. പേ വിഷബാധയ്ക്കെതിരേ ചികിത്സ തേടിയവർ ജില്ല, പട്ടികടിയേറ്റവർ, പൂച്ചകടിയേറ്റവർ (ബ്രാ ക്കറ്റിൽ) തിരു വനന്തപുരം 16,702 (14,575) കൊല്ലം 12,421 (12,665) പത്തനംതിട്ട 8,854 (5,151) ആലപ്പുഴ 7,968 ( 9,109) കോട്ടയം 6,470 (8,781) ഇടുക്കി 4,014 (1,620) എറണാകുളം 12,206 (17,818) തൃശ്ശൂ ർ 6,882 (10,425) പാലക്കാട് 14,395 (13,761) മലപ്പുറം 4,528 (26,217) കോഴിക്കോട് 7,118 (19,647) വയനാട് 3,598 (4,800)
NEWS COURTESY Mathruboomi NEWS
FOR MORE INFO PLEASE FOLLOW THE LINK
https://www.mathrubhumi.com/print-edition/kerala/rabies-control-programme-kerala-1.6254559