ഗാല്‍വന്‍ ആവര്‍ത്തിച്ചാല്‍ അതേ നാണയത്തില്‍ മറുപടി; റാവത്തിന്റെ അവസാന പ്രസ്താവന ചൈനയ്‌ക്കെതിരേ……

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നത് പാകിസ്താനല്ല, ചൈനയാണെന്നായിരുന്നു സംയുക്ത സേനാമേധാവി ബിപിന്‍ റാവത്തിന്റെ അവസാന പൊതുപ്രസ്താവന. ഒരു ഇംഗ്ലീഷ് ചാനല്‍ നവംബര്‍ 13-ന് ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2020 ജൂണ്‍ 15-ന് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലടക്കമുണ്ടായ സൈനിക സംഘര്‍ഷത്തെ പ്രതിപാദിച്ച റാവത്ത് അയല്‍രാജ്യങ്ങള്‍ അടക്കം ഉയര്‍ത്തുന്ന ഏത് സുരക്ഷാ വെല്ലുവിളിയും നേരിടാന്‍ ഇന്ത്യ സര്‍വസജ്ജമാണെന്ന് പറഞ്ഞിരുന്നു.

ഇനി ഗാല്‍വന്‍ ആവര്‍ത്തിച്ചാല്‍ അതേ നാണയത്തില്‍ത്തന്നെ മറുപടി നല്‍കും. ചൈനീസ് കടന്നു കയറ്റമുണ്ടായ സ്ഥലങ്ങളെല്ലാം മോചിപ്പിക്കാനുള്ള നടപടികള് അവസാനഘട്ടത്തിലാണ്. ശൈത്യകാലം മറയാക്കി ചൈന നടത്താന്‍ സാധ്യതയുള്ള കടന്നുകയറ്റം തടയാന്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും അതിര്‍ത്തിയില്‍ ഒരുക്കിക്കഴിഞ്ഞു. അതിര്‍ത്തിയിലെ തര്‍ക്കഭൂമിയില്‍ ചൈനപ്പട്ടാളം എത്രകാലം തുടരുന്നുവോ അത്രയും കാലം ഇന്ത്യന്‍ സൈന്യവും പ്രതിരോധം തീര്‍ത്ത് നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

NEWS COURTESY Mathruboomi NEWS 

FOR MORE INFO PLEASE FOLLOW THE LINK

https://www.mathrubhumi.com/news/kerala/bipin-rawat-nilgiri-helicopter-crash-1.6254028

Spread the love